ഉപ്പും മുളകിലെ ലച്ചു പ്രണയത്തില്‍; വെളിപ്പെടുത്തി താരം

പ്പും മുളകും എന്ന പരമ്ബരയിലെ ഓരോ കഥാപാത്രവും പ്രേക്ഷകമനസ്സില്‍ ഇടം നേടിയവരാണ്. പരമ്ബരയിലെ ലച്ചു എന്ന ജൂഹി റുസ്തഗിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ജൂഹി. ആദ്യ പ്രണയത്തെക്കുറിച്ച്‌ അവതാരക ചോദിച്ചപ്പോളാണ് താരം തന്റെ പ്രണയത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.’ അതേസമയം ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന് കുസൃതിയോടെ അവതാരക ചോദിച്ചപ്പോള്‍ അത് രണ്ടും റോവിന്റേതാണെന്നും ജൂഹി മറുപടി നല്‍കി.

ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് ജൂഹി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അന്ന് ജൂഹിക്കൊപ്പം നില്‍ക്കുന്ന സുന്ദരനായ ആ ചെറുപ്പകാരന്‍ ആരാണെന്നറിയാന്‍ ആരാധകര്‍ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Express Kerala

Leave a Reply

Your email address will not be published. Required fields are marked *