ആഷസ് പരമ്ബരയിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും ആന്‍ഡേഴ്സണ്‍ പുറത്ത്

ആഷസ് പരമ്ബരയിലെ തുടര്‍ന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളില്‍ നിന്നും ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്ത്. നേരത്തെ പരമ്ബരയിലെ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നുവെങ്കിലും നാല് ഓവര്‍ എറിയാന്‍ മാത്രമാണ് ആന്‍ഡേഴ്സണ് സാധിച്ചത്. ആന്‍ഡേഴ്സണ് പകരക്കാരനായി ടീമിലെത്തിയ ജോഫ്രാ ആര്‍ച്ചര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് മത്സരത്തില്‍ നിന്നും 13 വിക്കറ്റുകള്‍ ആര്‍ച്ചര്‍ നേടി.

പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പരാജയപെട്ടുവെങ്കിലും ലീഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ അവിശ്വസനീയ വിജയം നേടി ആതിഥേയര്‍ ഓസ്‌ട്രേലിയക്കൊപ്പം എത്തിയിരുന്നു.

അതിനിടെ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ സോമര്‍സെറ്റ് ഫാസ്റ്റ് ബൗളര്‍ ക്രെയ്ഗ് ഓവര്‍ടണിനെ ഉള്‍പെടുത്തി. സെപ്റ്റംബര്‍ നാലിനാണ് മത്സരം ആരഭിക്കുന്നത്.

നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം ; ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍‌സ്റ്റോ (wk), സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാം കറണ്‍, ജോ ഡെന്‍ലി, ജാക്ക് ലീച്ച്‌, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, ക്രെയ്ഗ് ഓവര്‍ട്ടണ്‍

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: CricKerala.com

Leave a Reply

Your email address will not be published. Required fields are marked *