ഉംറ തീര്‍ഥാടകര്‍ കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങി; അന്വേഷണത്തിന് പൊലീസ്

കൊച്ചി: ഉംറ തീര്‍ഥാടനത്തിന് പോകാന്‍ എത്തിയവര്‍ കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങി. പെരുമ്ബാവൂരിലുള്ള ഒരു ഏജന്‍സി മുഖേന എത്തിയ 200ല്‍ അധികം പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവര്‍ രാത്രി വിമാനതാവളത്തിലെത്തിയപ്പോഴാണ് യാത്രയ്ക്ക് തടസ്സമുണ്ട് എന്നറിയുന്നത്. എന്നാല്‍ ടിക്കറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങള്‍ മാത്രമാണെന്നും ബംഗളൂരുവിലേക്ക് ബസ് മാര്‍ഗം എത്തിച്ച്‌ അവിടെ നിന്നും സൗദിയിലെത്തിക്കാമെന്നും ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. തീര്‍ഥാടകരില്‍ ചിലര്‍ ഇതിന് വഴങ്ങിയിട്ടില്ല. സംഭവത്തില്‍ ഏജന്‍സി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Sathyam Online

Leave a Reply

Your email address will not be published. Required fields are marked *