ചോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ.?? വെളിപ്പെടുത്തലുമായി നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു !! #exclusive interview with maniyan pilla raju

മലയാള സിനിമയുടെ ചരിത്രമെടുത്തു നോക്കിയാല്‍ അതിന്റെ പകുതിയോളം വരുന്ന കാലം വരെ മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ശ്രീ മണിയന്‍പിള്ള രാജു. 90 വയസ്സ് പിന്നിടുന്ന മലയാള സിനിമാമേഖലയില്‍ ഏകദേശം 44 വര്‍ഷത്തോളം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ മണിയന്‍ പിള്ള രാജു ഒരു നടന്‍ എന്നതിലുപരി ഒരു നിര്‍മാതാവ് എന്ന നിലയിലും തന്നെ പ്രതിഭ തെളിയിച്ചു. ഹലോ മൈ ഡിയര്‍ റോങ് നമ്ബര്‍, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, ചോട്ടാ മുംബൈ, പാവാട തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മണിയന്‍പിള്ള രാജു എന്ന നിര്‍മാതാവ് മലയാളികള്‍ക്ക് സമ്മാനിച്ചത്. അദ്ദേഹം നിര്‍മ്മാണം നിര്‍വഹിച്ച്‌ പുതുതായി പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഫൈനല്‍സ്.
രജീഷ വിജയനും മണിയന്‍പിള്ള രാജുവിന്റെ തന്നെ മകനായ നിരഞ്ജന്‍ രാജുവും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മിക്ക ഷോകളും ഹൗസ്ഫുള്‍ ആയി പ്രദര്‍ശനവിജയം തുടര്‍ന്ന് ചിത്രം മണിയന്‍പിള്ള രാജുവിന്റെ പതിമൂന്നാമത്തെ നിര്‍മ്മാണ ചിത്രമാണ്. അദ്ദേഹം നാളിതുവരെയായി നിര്‍മ്മാണം നിര്‍വഹിച്ച ചിത്രങ്ങളില്‍ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചോട്ടാമുംബൈ എന്ന ചിത്രം. ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് വാതിലുകള്‍ സ്ഥിരം ക്ലീഷേ കഥപറച്ചിലില്‍ രീതിയെ പൊളിച്ചടുക്കിയ ചോട്ടാ മുംബൈ എന്ന ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച ഒരു കോമഡി ചിത്രമായി കണക്കാക്കപ്പെടുന്നു. കൊച്ചി കേന്ദ്ര കഥാ പശ്ചാത്തലം ആയി ഒരുക്കിയ ചോട്ടാ മുംബൈക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് മോഹന്‍ലാല്‍ ആരാധകരുടെ വലിയ ഒരു സംശയവും ആകാംക്ഷയും ആണ്. നിരവധി ട്രോളുകളും ഫാന്‍സ് മേഡ് പോസ്റ്ററുകളും ചോട്ടാ മുംബൈ 2 എന്നാല്‍ ചിത്രത്തിനെ പ്രതീക്ഷിച്ചുകൊണ്ട് മോഹന്‍ലാല്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

Online peep’sന് നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.

ഫൈനല്‍സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നതിന്റെ ഭാഗമായി Online peep’sന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ചോട്ടാ മുംബൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യത്തില്‍ പൂര്‍ണ്ണമായ വിശദീകരണം മണിയന്‍പിള്ളരാജു നല്‍കിയത്. നാളിതുവരെയായി ആ ഒരു ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരുന്ന മോഹന്‍ലാല്‍ ആരാധകര്‍ക്ക് കൂടുതല്‍ വ്യക്തത വരുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Online Peeps

One thought on “ചോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ.?? വെളിപ്പെടുത്തലുമായി നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു !! #exclusive interview with maniyan pilla raju

  • January 15, 2020 at 8:50 pm
    Permalink

    859530 301279The the next occasion Someone said a weblog, Hopefully so it doesnt disappoint me approximately this. What im saying is, I know it was my choice to read, but I truly thought youd have something fascinating to express. All I hear is often several whining about something that you could fix in the event you werent too busy looking for attention. 649942

    Reply

Leave a Reply

Your email address will not be published. Required fields are marked *