നോട്ടീസ് കൈപറ്റാതെ മരടിലെ ഫ്‌ളാറ്റുടമകള്‍, ഭിത്തിയില്‍ പതിപ്പിച്ച്‌ ഉദ്യോഗസ്ഥര്‍

Spread the love

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ക്ക് നഗരസഭനോട്ടീസ് നല്‍കിത്തുടങ്ങി. എന്നാല്‍ നോട്ടീസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥരെ ഗേറ്റിനുള്ളില്‍ കയറ്റാതെ ഉടമകള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന്ഉദ്യോഗസ്ഥര്‍ ഭിത്തിയില്‍ നോട്ടീസ് പതിച്ചു.

ജെയിന്‍ ഫ്‌ളാറ്റിലും ഹോളിഫെയ്ത്തിലുമാണ് പ്രതിഷേധം ഉണ്ടായത്. ഹോളിഫെയ്ത്തില്‍ ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല. ഞായറാഴ്ചക്കകം താമസക്കാരോട് ഒഴിയണമെന്നാണ് പറഞ്ഞത്. അതേസമയം ഗോള്‍ഡന്‍ കായലോരത്തെ താമസക്കാര്‍ നോട്ടീസ് സ്വീകരിച്ചു.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മരട് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്പതിക്കാനെത്തിയതെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ പറഞ്ഞു. അഞ്ചു ഫ്‌ളാറ്റുകളില്‍ ഒരെണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. മൂന്ന് ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിപ്പിച്ചു. പ്രാഥമിക പ്രാരംഭ നടപടിയായാണ് നോട്ടീസ് പതിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിവരം അറിയിക്കുക എന്നത് മാത്രമാണ് നോട്ടീസ് പതിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. അഞ്ചുദിവസത്തിനുള്ളില്‍ ഫ്‌ലാറ്റുകള്‍ ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി 22നകം സുപ്രീം കോടതിയില്‍ ചീഫ് സെക്രട്ടറി ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

അതേസമയം, മരടിലെ ഫ്‌ളാറ്റുടമകള്‍ നല്‍കിയ പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കില്ല. പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന ജസ്റ്റിസ് അരുണ്‍മിശ്രയുടെ ഉത്തരവ് ഉള്ളതിനാലാണ് ഇതെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Mathrubhumi

Leave a Reply

Your email address will not be published. Required fields are marked *