കുമ്മനത്തോടു മാപ്പുപറഞ്ഞ് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കുമ്മനം രാജേശേഖരനെതിരേ ‘കുമ്മനടി’ എന്ന പ്രയോഗം നടത്തിയതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറഞ്ഞു. ഈ പ്രയോഗം അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കുമ്മനത്തിന്റെ മറ്റ് ആരോപണങ്ങള്‍ക്കു മറുപടിപറയാനില്ല. കഴിഞ്ഞ പ്രളയകാലത്ത് കുമ്മനം രാജശേഖരനും കെ. മുരളീധരനും എവിടെയായിരുന്നു. വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി.യുടെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ഥികളെയും കണ്ടില്ല. പ്രളയകാലത്ത് ജനങ്ങള്‍ കണ്ടത് വി.കെ. പ്രശാന്തിനെമാത്രമാണെന്നും കടകംപള്ളി പറഞ്ഞു.

എല്‍.ഡി.എഫിനെ ആക്ഷേപിക്കാന്‍ നടക്കുന്നതിനെക്കാള്‍ ബി.ജെ.പി.യുടെ വോട്ടുപിടിക്കാന്‍ നടക്കുകയാണ് കുമ്മനത്തിനു നല്ലത്.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു പറഞ്ഞിട്ടു കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

കുമ്മനത്തിനെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലെ വ്യക്തിപരമായ ചില പരാമര്‍ശങ്ങള്‍ക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ മന്ത്രിക്കു മറുപടിയുമായി കുമ്മനം രാജശേഖരനും ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Mathrubhumi

Leave a Reply

Your email address will not be published. Required fields are marked *