സയനൈഡ് കൈമാറ്റം അറിഞ്ഞു,​ ടോം തോമസിന്റെ സഹോദരപുത്രന്‍മാരുടെ ദുരൂഹമരണത്തിന് പിന്നിലും ജോളിയെന്ന്

കോഴിക്കോട് : കൂടത്തായ് കൊലപാതകപരമ്ബരയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊന്നാമറ്റം തറവാട്ടിലെ യുവാക്കളുടെ മരണത്തിന് പിന്നിലും ജോളിയെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ സുനീഷിന്റെ അമ്മ എല്‍സമ്മ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തി.

ജോളിയുടെ കൂട്ടുപ്രതി മാത്യുവിനെ വിന്‍സെന്‍റിനും സുനീഷിനുമറിയാമായിരുന്നു. സയനൈഡ് കൈമാറ്റം ഇവര്‍ അറിഞ്ഞതിനാലാകാം അപായപ്പെടുത്താന്‍ സാദ്ധ്യത തെളിഞ്ഞത്. ഇതിനെക്കുറിച്ച്‌ പൊലീസ് വിശദമായി അന്വേഷിക്കണമെന്ന് എല്‍സമ്മ സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

മരിച്ച ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിന്‍സെന്റ് എന്നിവരുടെ മരണത്തിന് പിന്നില്‍ ജോളിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്.
മരിക്കുന്നതിന് മുമ്ബ് പ്രതിസന്ധിയില്‍ അകപ്പെട്ടെന്നുള്ള സുനിഷിന്റെ ഡയറിക്കുറിപ്പുകളും കണ്ടെടുത്തു.

കൊലപാതക പരമ്ബരയില്‍ ആദ്യം മരിച്ച അന്നമ്മയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ 2002 ആഗസ്റ്റ് 24നാണ് വിന്‍സെന്റ് എന്ന ഉണ്ണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ടോം തോമസിന്റെ രണ്ടാമത്തെ സഹോദരന്‍ അഗസ്റ്റിന്റെ മകനാണ് വിന്‍സെന്റ്. 2008 ജനുവരി 17നാണ് സുനീഷ് ബൈക്ക് അപകടത്തില്‍ മരിക്കുന്നത്. ടോം തോമസിന്റെ മൂന്നാമത്തെ സഹോദരന്‍ ഡൊമനിക്കിന്റെ മകനാണ് സുനീഷ്. രണ്ടു പേര്‍ക്കും റോയിയും ജോളിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായും സാമ്ബത്തിക ഇടപാടുകള്‍ ഉള്ളതായും സംശയിക്കുന്നു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kerala Kaumudi

Leave a Reply

Your email address will not be published. Required fields are marked *