സാമ്ബത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിന് ദു​ര്‍​മ​ന്ത്ര​വാ​ദം; ജോ​ളി​ക്ക് വി​വാ​ഹ​ത്തി​നു​മു​ന്‍​പേ ജ്യോ​ത്സ്യ​നു​മാ​യി ബന്ധമെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജോളിക്ക് ജ്യോത്സ്യനുമായി വിവാഹത്തിനുമുന്‍പേ ബന്ധമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്. കുടുംബത്തിലെ സാമ്ബത്തിക പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് ദുര്‍മന്ത്രവാദം നടത്താന്‍ ജോളിയെ സഹായിച്ചിരുന്നത് ഇടുക്കി കട്ടപ്പനയിലെ ജ്യോതിഷരത്നം രാധാകൃഷ്ണന്‍ ആയിരുന്നു. ജ്യോത്സ്യനെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ജ്യോത്സ്യനെ ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. ധനമോഹിയും, ആഡംബര ജീവിതവും ഇഷ്ടപ്പെടുന്ന ജോളി ആര്‍ഭാടജീവിതം തുടരുന്നതിന് തനിക്ക് തടസമായി നിന്നവരെ ഇല്ലായ്മ ചെയ്യുന്നതിന് ജ്യോത്സ്യന്റെ കരങ്ങളുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം.
ഒളിവില്‍പോയ ജ്യോത്സ്യന്‍ വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: KalaKaumudi

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis