740 കോ​ടിയു​ടെ ത​ട്ടി​പ്പ്; റാ​ന്‍​ബാ​ക്‌​സി മു​ന്‍ ഉ​ട​മ​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ പ​ര​സ്യ നാ​യ​ക​ന്മാ​രാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍. ഔ​ഷ​ധ നി​ര്‍​മാ​ണ ക​മ്ബ​നി​യാ​യ റാ​ന്‍​ബാ​ക്‌​സി​യു​ടെ മു​ന്‍ ഉ​ട​മ​ക​ളാ​യ ശി​വേ​ന്ദ​ര്‍ സിം​ഗും ഇ​ള​യ സ​ഹോ​ദ​ര​ന്‍ മ​ല്‍​വീ​ന്ദ​ര്‍ സിം​ഗു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 740 കോ​ടി രൂ​പ​യു​ടെ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ശി​വേ​ന്ദ​ര്‍ സിം​ഗി​നെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​വും മ​ല്‍​വീ​ന്ദ​റെ രാ​ത്രി​വൈ​കി​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ഗ​സ്റ്റി​ല്‍ സിം​ഗ് സ​ഹോ​ദ​ര​ന്‍​മാ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സി​ലും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. റ​ലി​ഗേ​ര്‍ ഫി​ന്‍​വെ​സ്റ്റ്, ത​ട്ടി​പ്പി​നും പ​ണാ​പ​ഹ​ര​ണ​ത്തി​നും ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​വ​ര്‍​ക്കെ​തി​രാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് റ​ലി​ഗേ​ര്‍ ഫി​ന്‍​വെ​സ്റ്റ് ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​ത്. അ​ഞ്ച് മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കെ​തി​രെ വി​ശ്വാ​സ​വ​ഞ്ച​ന, ത​ട്ടി​പ്പ്, സാ​മ്ബ​ത്തി​ക തി​രി​മ​റി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍‌ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ഇ​വ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

സിം​ഗ് സ​ഹോ​ദ​ര​ന്‍​മാ​ര്‍ റാ​ന്‍​ബാ​ക്സി​യെ 2008ല്‍ ​ജ​പ്പാ​ന്‍ ആ​സ്ഥാ​ന​മാ​യ ഡ​യ്കി സാ​ന്‍​കോ​യ്ക്ക് വി​റ്റി​രു​ന്നു. വ​സ്തു​ത​ക​ള്‍ മ​റ​ച്ചു​വ​ച്ച്‌ വി​ല്‍​പ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ ഡ​യ്കി സാ​ന്‍​കോ ന​ല്‍​കി​യ കേ​സി​ല്‍ ഇ​വ​ര്‍ 2,600 കോ​ടി​യോ​ളം രൂ​പ പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്ന് സി​ങ്ക​പ്പു​ര്‍ കോ​ട​തി വി​ധി​ച്ചി​രു​ന്നു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Deepika

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis