തീര്‍പ്പാക്കല്‍ യജ്ഞം പാളി ഫയല്‍ മലയ്‌ക്ക് പൊക്കം കുറഞ്ഞില്ല, 1.30 ലക്ഷം എണ്ണം മേശമേല്‍ തന്നെ

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന രണ്ടുലക്ഷത്തോളം ഫയലുകള്‍ മൂന്നു മാസത്തിനകം തീര്‍പ്പാക്കി ‘ശുദ്ധീകരണം’ നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ലക്ഷ്യം കാണാതെ പാളുന്നു. കെട്ടിക്കിടക്കുന്ന 1.98 ലക്ഷം ഫയലുകളില്‍ . ഇതില്‍ 44 വകുപ്പുകളിലായി മൂന്നു മാസത്തിനിടെ തീര്‍പ്പാക്കാനായത് 68,000 എണ്ണം മാത്രം. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയുള്ള കണക്കാണിത്. നവംബര്‍ ആദ്യവാരം മുഖ്യമന്ത്രി അവലോകനം നടത്താനിരിക്കെ, .

ലക്ഷ്യം കാണാന്‍ നടത്തിയ ശ്രമങ്ങള്‍ ഉള്‍പ്പെടുത്തിയും പറ്റിയ വീഴ്ചകള്‍ നിരത്തിയും റിപ്പോര്‍ട്ട് തയ്യാറാക്കി തലയൂരാനാണ് ഉദ്യോഗസ്ഥ നീക്കം.

പ്രഖ്യാപിത കാലയളവില്‍ കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ളത് തദ്ദേശസ്വയംഭരണ വകുപ്പിലാണ് -15,857 എണ്ണം!

വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ആസൂത്രണമില്ലാതെയും നടപ്പാക്കാന്‍ ശ്രമിച്ചതിനാലാണ് സുപ്രധാന ഭരണപരിഷ്കാരനീക്കം പാളിയതെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അക്ഷേപം. ഫയലുകള്‍ കുന്നുകൂടാന്‍ ഇടവരുത്തിയ ഫയല്‍ നീക്കത്തിന്റെ നൂലാമാലകളും ചുവപ്പുനാടയും കീഴ്‌വഴക്കങ്ങളും തന്നെയാണ് ഫയല്‍തീര്‍പ്പാക്കല്‍ യജ്ഞത്തിനും വിലങ്ങായതെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ഫയല്‍തീര്‍പ്പാക്കാന്‍ സോഫ്‌ട്‌വെയറും പ്രത്യേക കമ്മിറ്റികളുമൊക്കെ രൂപീകരിച്ചെങ്കിലും ഗുണം ചെയ്തില്ല. ഇതിനിടയില്‍ ആഗസ്റ്റിലെ പ്രളയവും ഒാണക്കാലത്തെ 13 ദിവസത്തെ തുടര്‍ച്ചയായ അവധിയും ഉപതിരഞ്ഞെടുപ്പുകളും കൂടുതല്‍ കുരുക്കായി.

സെക്രട്ടേറിയറ്റില്‍ 44 വകുപ്പുകളുണ്ട്. നിയന്ത്രിക്കുന്നത് പൊതുഭരണവകുപ്പ്. പ്രതിമാസം ശരാശരി 20,000 ഫയലുകള്‍ പുതുതായി ഉണ്ടാകും. യജ്ഞമില്ലായിരുന്നപ്പോള്‍ മാസത്തില്‍ 17,000 ഫയലുകള്‍ തീര്‍പ്പാക്കിയിരുന്നു. യജ്ഞം നടപ്പാക്കിയപ്പോള്‍ മാസത്തില്‍ തീര്‍പ്പാക്കിയത് ശരാശരി 22,700 ഫയലുകള്‍. 5700 ഫയലുകള്‍ മാത്രമാണ് അധികം തീര്‍പ്പാക്കാനായത്. 4500 ജീവനക്കാരാണ് യജ്ഞത്തില്‍ പങ്കാളികളാവുന്നത്. ഭരണപരിഷ്‌കാര വകുപ്പിനായിരുന്നു തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ചുമതല.

 കെട്ടിക്കിടക്കുന്ന ഫയലുകള്‍:1,98,876

 മൂന്നു മാസത്തില്‍ തീര്‍പ്പാക്കിയത് : 68,606

 തീര്‍പ്പാക്കാനുള്ളത്: 1,30,270

മന്ത്രിമാരും വകുപ്പുകളിലെ കണക്കും.

ആകെ ഫയല്‍, തീര്‍പ്പാക്കിയവ, തീര്‍പ്പാക്കാനുള്ളവ എന്ന ക്രമത്തില്‍

മുഖ്യമന്ത്രി

ഭരണപരിഷ്‌കാരം, പൊതുഭരണം, ആഭ്യന്തരം തുടങ്ങിയ 13 വകുപ്പുകള്‍: 32397,12213, 20184

​ധനകാര്യം, നികുതി, സ്റ്റോര്‍പര്‍ച്ചേസ്: 12193, 5934, 6259

റവന്യൂ: 24161, 12733, 11428

നിയമം, പാര്‍ലമെന്ററികാര്യം, എസ്.സി/എസ്.ടി തുടങ്ങിയ 5 വകുപ്പുകള്‍: 10560, 3034, 7526

​ആരോഗ്യം, കുടുംബക്ഷേമം, സാമൂഹ്യനീതി, ആയുഷ്: 22584, 8400, 14184

വ്യവസായം, കായികം, യുവജനക്ഷേമം: 11094, 3314, 7890

​ഉന്നതവിദ്യാഭ്യാസം, അച്ചടി: 9182, 3495, 5687

​സഹകരണം. ടൂറിസം: 3842, 913, 2929

​പൊതുമരാമത്ത്- 2919, 546, 2373

​ഗതാഗതം -1967,553,1414

​തൊഴിലും നൈപുണ്യവും: 3540, 936, 2604

​പൊതുവിദ്യാഭ്യാസം: 19607, 6698,12909

 തദ്ദേശസ്വയംഭരണം: 17846,1989,15857

​മത്സ്യബന്ധനം: 3430,1985,1445

​ജലവിഭവം: 9518,1745, 7773

​ഊര്‍ജ്ജം: 1236, 446, 790

​തുറമുഖം: 832, 52, 780

​കൃഷി: 6553, 2544, 4009

​ഭക്ഷ്യം, പൊതുവിതരണം: 1284, 356, 928

 വനം, വന്യജീവി, മൃഗസരംക്ഷണം: 4131, 920, 3211

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kerala Kaumudi

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis