ഗതാഗത നിയമലംഘനം , പിഴയില്‍ ഇളവ്‌

തിരുവനന്തപുരം: സംസ്‌ഥാനത്തു ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്‌ക്കാന്‍ മന്ത്രിസഭാതീരുമാനം. ഹെല്‍മെറ്റും സീറ്റ്‌ ബെല്‍റ്റും ധരിച്ചില്ലെങ്കില്‍ ഈടാക്കുന്ന പിഴ പകുതിയാക്കി കുറച്ചു. മദ്യപിച്ചു വാഹമോടിച്ചാല്‍ ഈടാക്കുന്ന പിഴയില്‍ മാറ്റമില്ലെന്നും ഭേദഗതികള്‍ വിവരിച്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
കഴിഞ്ഞ സെപ്‌റ്റംബര്‍ ഒന്നിനാണു കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി നിലവില്‍ വന്നത്‌. കേരളം ഇതനുസരിച്ചുള്ള വിജ്‌ഞാപനമിറക്കി, ഉയര്‍ന്ന പിഴ ഈടാക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, പ്രതിഷേധം വ്യാപകമായതോടെ വാഹനപരിശോധന നിര്‍ത്തിവച്ചു. ഗുരുതരനിയമലംഘനങ്ങളില്‍ മാത്രം കേസെടുത്ത്‌ കോടതിയിലേക്ക്‌ അയയ്‌ക്കുകയായിരുന്നു.
ഗതാഗതവകുപ്പിന്റെയും നിയമ സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണു പിഴ കുറയ്‌ക്കാന്‍ തീരുമാനമായത്‌. എന്നാല്‍, ഉപതെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തീരുമാനം പ്രഖ്യാപിക്കുന്നതു നീട്ടിവയ്‌ക്കുകയായിരുന്നു.
കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ്‌ കനത്ത പിഴ കുറക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഹെല്‍മറ്റും സീറ്റ്‌ ബെല്‍റ്റും ധരിക്കാത്തതിന്‌ 1000 രൂപ പിഴയെന്നത്‌ 500 രൂപയാക്കി കുറച്ചു. അമിത വേഗത്തിനുള്ള ആദ്യനിയമലംഘനത്തിന്‌ 1500 രൂപയാണ്‌ പിഴ. ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴ നല്‍കണം. അമിതഭാരം കയറ്റുന്നതിനുള്ള പിഴ 20000 രൂപയില്‍ നിന്ന്‌ പതിനായിരമാക്കി കുറച്ചു. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ പിഴ അടയ്‌ക്കണം. നേരത്തെ ഇത്‌ 3000 രൂപയായിരുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ എന്നത്‌ 5000 രൂപയാക്കി കുറച്ചു.

മദ്യപിച്ച്‌ വാഹനമോടിക്കുന്നതിനുള്ള പതിനായിരം രൂപ പിഴയില്‍ !മാറ്റമില്ല. പന്തയ ഓട്ടം നടത്തുന്നവരില്‍ നിന്ന്‌ ഈടാക്കുന്ന പിഴയും പകുതിയാക്കി കുറച്ചു. 10000 രൂപയില്‍ നിന്ന്‌ 5000 രൂപയാക്കിയാണ്‌ പിഴ കുറച്ചത്‌. ഇന്‍ഷുറന്‍സ്‌ ഇല്ലാതെ വാഹനം ഓടിക്കുന്നതിനായുള്ള ആദ്യ കുറ്റത്തിന്‌ 2000 രൂപ പിഴ അടയ്‌ക്കണം. ആവര്‍ത്തിച്ചാല്‍ 4000 രൂപ പിഴ നല്‍കണം. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിലാതെ വാഹനമോടിക്കല്‍ 2000 രൂപ പിഴ അടയ്‌ക്കണം. നേരത്തെ ഇത്‌ 10,000 രൂപയായിരുന്നു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Mangalam

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis