യുഡിഎഫ് കോട്ടകള്‍ തകര്‍ത്തു; കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ്; അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ്; ദയനീയ പ്രകടനവുമായി ബിജെപി

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. കെയു ജനീഷ്‌കുമാര്‍ കോന്നിയില്‍ 4649 വോട്ടുകള്‍ക്കും, വി കെ പ്രശാന്ത് 8397 വോട്ടുകള്‍ക്കും ലീഡ് ചെയ്യുകയാണ്.

അരൂരില്‍ 2463 വോട്ടുകള്‍ക്ക് ഷാനിമോള്‍ ഉസ്മാനും എറണാകുളത്ത് 4257 വോട്ടുകള്‍ക്ക് ടി ജെ വിനോദും മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ 6601 വോട്ടുകള്‍ക്കും ലീഡ് ചെയ്യുകയാണ്.

അതേസമയം, അഞ്ച് മണ്ഡലങ്ങളിലും എന്‍ഡിഎ പിന്നിലാണ്.

കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.
വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ് കുമാറും മൂന്നാം സ്ഥാനത്താണ്.

എറണാകുളം മണ്ഡലത്തില്‍ എന്‍ഡിഎയുടെ സി ജി രാജഗോപാലും മൂന്നാം സ്ഥാനത്താണ്. അരൂരിലും എന്‍ഡിഎയുടെ പ്രകാശ് ബാബുവിന് 1057 വോട്ട് നേടാനെ സാധിച്ചിട്ടുള്ളു. മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്താണ്.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kairali News

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis