പേട്ടയ്ക്കു സമീപം നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി വേര്‍പെട്ടു; ഒഴിവായത് വന്‍ദുരന്തം

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി വേര്‍പെട്ടു. പേട്ട സ്റ്റേഷനു സമീപത്തു വെച്ചാണ് സംഭവം.

എന്‍ജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി. കപ്ലറില്‍ വന്ന തകരാറാണ് ബോഗികള്‍ വേര്‍പെടാന്‍ കാരണമായത്.

മറ്റു ബോഗികള്‍ പേട്ട സ്‌റ്റേഷനില്‍ കിടക്കുകയും എന്‍ജിനും ഒരു എ.സി കോച്ചും ഒരു ജനറല്‍ കോച്ചും മുന്നോട്ടുപോവുകയുമായിരുന്നു. കുറച്ചുദൂരം മുന്നോട്ടുപോയപ്പോഴാണ് കാര്യം മനസ്സിലായത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി.

അധികൃതര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. വലിയ ദുരന്തമാണ് ഒഴിവായത്. ബോഗികള്‍ കൂട്ടി യോജിപ്പിച്ചതിനും പരിശോധനകള്‍ക്കും ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Mathrubhumi

Leave a Reply

Your email address will not be published. Required fields are marked *