സന്തോഷ് ട്രോഫി: 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു,​ വി. മിഥുന്‍ ക്യാപ്‌ടന്‍

കൊച്ചി: സന്താേഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍ കീപ്പര്‍ വി. മിഥുനാണ് ക്യാപ്‌ടന്‍. 13 പേര്‍ പുതുമുഖങ്ങളാണ്. നവംബര്‍ അഞ്ചുമുതല്‍ പത്തുവരെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ആന്ധ്രാപ്രദേശ്. തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, തെലുങ്കാന എന്നിവയാണ് പ്രാഥമിക റൗണ്ടിലുള്ള മറ്റു ടീമുകള്‍. ആന്ധ്ര, തമിഴ്നാട് എന്നിവയ്ക്കൊപ്പം എ ഗ്രൂപ്പിലാണ് കേരളം. ആറുപേര്‍ ഗോകുലം എഫ്.സിയും മൂന്നുപേര്‍ കേരള ബ്‌ളാസ്‌റ്റേഴ്സ് താരങ്ങളുമാണ്.

പ്രാഥമിക റൗണ്ട് കടന്നാല്‍ നിലവിലെ ക്യാമ്ബിലുള്ള 26 അംഗങ്ങളില്‍ നിന്ന് പുതിയ ടീമിനെ പ്രഖ്യാപിക്കും. രാംകോ സിമന്റ്സാണ് പ്രിന്‍സിപ്പല്‍ സ്‌പോണ്‍സര്‍.
രാംകോ സിമന്റ്സ് ഡി.ജി.എം മാര്‍ക്കറ്റിംഗ് ഗോപകുമാര്‍, കെ.എഫ്.എ ഹോണററി പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, പ്രസിഡന്റ് ടോം ജോസ്, ജനറല്‍സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവര്‍ ടീം പ്രഖ്യാപനത്തില്‍ പങ്കെടുത്തു.
സച്ചിന്‍ എസ്. സുരേഷ് ( ഗോള്‍ കീപ്പര്‍), അജിന്‍ ടോം ( റൈറ്റ് ഫുള്‍ ബാക്ക്), അലക്‌സ് സജി (സെന്‍ട്രല്‍ ബാക്ക്), റോഷന്‍ വി.ജിജി ( ലെഫ്ട് വിംഗര്‍), ഋഷിദത്ത് ( സെന്റര്‍ മിഡ്ഫീല്‍ഡര്‍), വിഷ്‌ണു ( സ്‌ട്രൈക്കര്‍), എമില്‍ ബെന്നി (സ്ട്രൈക്കര്‍), വിബിന്‍ തോമസ് ( സെന്റര്‍ ബാക്ക് ), ജി. സഞ്ജു (സെന്റര്‍ ബാക്ക്), വി.ജി. ശ്രീരാഗ് ( ലെഫ്റ്റ് ഫുള്‍ ബാക്ക്), ലിയോണ്‍ അഗസ്‌റ്റ്യന്‍ ( റൈറ്റ് വിംഗര്‍), താഹിര്‍ സമാന്‍ ( ലെഫ്‌ട് വിംഗര്‍), ജിജോ ജോസഫ് ( സെന്റര്‍ മിഡ്ഫീല്‍ഡ്), റിഷാദ് ( സെന്റര്‍ മിഡ്ഫീല്‍ഡ്), അഖില്‍ ( സെന്റര്‍ മിഡ്ഫീല്‍ഡ്), ഷിഹാദ് നെല്ലിപ്പറമ്ബന്‍ ( സ്‌ട്രൈക്കര്‍), മൗസൂഫ് നിസാന്‍ (സ്ട്രൈക്കര്‍), ജിഷ്‌ണു ബാലകൃഷ്‌ണന്‍ (റൈറ്റ് ഫുള്‍ ബാക്ക്), എം.എസ്. ജിതിന്‍ ( റൈറ്റ് വിംഗര്‍ ) എന്നിവരാണ് ടീമംഗങ്ങള്‍. അലക്‌സ്, മിഥുന്‍ എന്നിവര്‍ മാത്രമാണ് കഴിഞ്ഞ തവണ കളിച്ചത്. ബിനോ ജോര്‍ജാണ് ഹെഡ് കോച്ച്‌. ടി.ജി. പുരുഷോത്തമന്‍ ( അസി. കോച്ച്‌), സജി ജോയ് ( ഗോള്‍ കീപ്പര്‍ കോച്ച്‌), ഡോ, റെജിനോള്‍ഡ് വര്‍ഗീസ് ( മാനേജര്‍) മുഹമ്മദ് ജെസീല്‍ ( ഫിസിയോ) എന്നിവരാണ് മറ്റ് ഒഫീഷ്യലുകള്‍.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kerala Kaumudi

Leave a Reply

Your email address will not be published. Required fields are marked *