ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌: ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് എഫ്സിക്ക് ജയം

ഹൈദരാബാദ്: ഹൈദരാബാദ്‌ ജി എന്‍ സി ബാലയോഗി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഹൈദരാബാദ് എഫ്സി-കേരള ബ്ലാസ്റ്റേഴ്‌സ്‌ മത്സരത്തില്‍ ഹൈദരാബാദ് എഫ്സി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ കേരള ബ്ലാസ്റ്റേ‍ഴ്സിനെ പരാജയപ്പെടുത്തി.

എണ്‍പതാം മിനിറ്റിലാണ്‌ ഹൈദരാബാദ്‌ എഫ്‌സി മുന്നിലെത്തിയത്‌. അമ്ബത്തിനാലാം മിനിറ്റില്‍ മുഹമ്മദ് യാസിറിനെ മൗഹുദൗ ബോക്സില്‍ ഫൗള്‍ ചെയ്തതിന്‌ ബ്ലാസ്റ്റേഴ്സിന് എതിരേ ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് മാര്‍ക്കോ സ്റ്റാന്‍കോവിച്ചാണ് ഹൈദരാബാദിന്റെ ആദ്യ ഗോള്‍ നേടിയത്.

മുപ്പത്തിനാലാം മിനിറ്റില്‍ മലയാളിതാരം കെ പി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിനായി ഏക ഗോള്‍ നേടിയത്.
മറ്റൊരു മലയാളിതാരമായ സഹല്‍ പ്രതിരോധനിരയുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടുകൊടുത്ത പന്താണ് അഡ്വാന്‍സ് ചെയ്ത ഗോളിയുമായി പോരാടി രാഹുല്‍ വലയിലാക്കിയത്.

മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദിനെയും രാഹുല്‍ കെ പിയെയും ഗോള്‍ കീപ്പര്‍ ടി പി രഹനേഷിനെയും കെ പ്രശാന്തിനെയും ഉള്‍പ്പെടുത്തിയതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിങ് ഇലവന്‍.

ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന് പകരമാണ്‌ ടി പി രഹനേഷ് ഹൈദരാബാദ് എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കുന്നത്‌. നാല്‌ മലയാളികള്‍ ഉള്‍പ്പെടുന്നതാണ്‌ ഹൈദരാബാദിനെതിരെ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ലൈനപ്പ്‌.

സ്വന്തം തട്ടകത്തില്‍ ജയത്തോടെ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്‌ രണ്ടാംകളിയിലെന്ന പോലെ ഇവിടെയും കാലിടറി.
നേരത്തെ മുംബൈ സിറ്റി എഫ്‌സിയോട്‌ ഒരു ഗോളിനാണ്‌ കീഴടങ്ങിയത്‌.

എടികെയെ കീഴടക്കിയതിന്റെ ആത്മവിശ്വാസം മുംബൈയുമായുള്ള കളിയില്‍ കണ്ടില്ല. നവാഗതരായ ഹൈദരാബാദിന്‌ തുടക്കം നല്ലതായിരുന്നില്ല.

ആദ്യ രണ്ടു കളിയും തോറ്റു. എടികെയും ജംഷെഡ്‌പുര്‍ എഫ്‌സിയുമാണ്‌ ഹൈദരാബാദിനെ തകര്‍ത്തത്‌. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് എഫ്സി വിജയം നുണഞ്ഞു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kairali News

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis