ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍,​ സജിത മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോഴിക്കോട്: തനിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരെ നടി സജിതാ മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെക്കുറിച്ച്‌ സജിത മഠത്തില്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. അതിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും സജിത നേരിട്ടത്. അലന്റെ അമ്മയുടെ സഹോദരിയാണ് സജിത. അറസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പൊതുസ്ഥലത്തുവച്ച്‌ തന്റെ നേര്‍ക്ക് ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും സജിതയുടെ പരാതിയില്‍ പറയുന്നു. വനിതാ കമ്മീഷന് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നെങ്കിലും കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും സജിത വ്യക്തമാക്കി. കഴിഞ്ഞ എട്ടാം തീയതിയാണ് സജിത ഈ വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kerala Kaumudi

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis