പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം; ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐ എം

പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു.

ജനുവരി എട്ടിനു കേന്ദ്രട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിന് പാര്‍ടി പിന്തുണ പ്രഖ്യാപിച്ചു. പൊതു ആസ്തികള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പൊളിറ്റ്ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യം തകര്‍ച്ച നേരിടുമ്ബോള്‍ ആഭ്യന്തര-വിദേശ കുത്തകകള്‍ക്ക് പരമാവധിലാഭം കൊയ്യാന്‍ അവസരം തുറന്നുകൊടുക്കുകയാണ് മോഡിസര്‍ക്കാര്‍.
കൃഷി, വ്യവസായം, സേവനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളും കടുത്ത മാന്ദ്യത്തിലാണ്.

വ്യവസായ ഉല്‍പ്പാദനത്തില്‍ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ ഇടിവുണ്ടായി. വൈദ്യുതിആവശ്യം 12 വര്‍ഷത്തെ ഏറ്റവും താഴ്ന്നതോതിലാണ്. സാമ്ബത്തികവളര്‍ച്ച ഇക്കൊല്ലം അഞ്ച് ശതമാനത്തില്‍ താഴെയാകുമെന്നാണ് നിഗമനം. ഗ്രാമീണമേഖലയിലെ ഉപഭോക്തൃ ചെലവഴിക്കല്‍ 2017-18ല്‍ 8.8 ശതമാനം ഇടിഞ്ഞു. ദാരിദ്ര്യനിരക്കിലെ വര്‍ധനയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kairali News

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis