ക്ലാസ്മുറിയില്‍ ഒരു ലൈബ്രറി; കുട്ടികള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി

കുട്ടികള്‍ക്ക് വായിച്ച്‌ വളരാന്‍ പുതിയൊരു പദ്ധതിയിുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. തിരുവന്തപുരത്തെ സകൂളുകളിലെ ഒരോ ക്ലാസ് മുറിക്കു ഓരോ ലൈബ്രറി തയ്യാറാക്കി നല്‍കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

ജനുവരി ഒന്നോടെ എല്ലാ സ്കൂളുകളിലേയു ക്ലാസ്മുറികളില്‍ ലൈബ്രറികള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധു പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ 988 പൊതു വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ 12വരെയുള്ള ക്ലാസ് മുറികളിലാണ് സര്‍ഗവായന സമ്ബൂര്‍ണ വായന എന്ന പദ്ദതി നടപ്പിലാക്കുന്നത്.

പൊതുജനങ്ങലില്‍ സന്നദ്ധസംഘടനകളില്‍ നിന്നും മറ്റും സ്വീകരിക്കുന്ന പുസ്തകങ്ങളാണ് സ്കൂളുകളില്‍ ക്ലാസ് റൂം വായനശാലകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്.

പട്ടത്തെ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഇതിനായി ഒരു കള്ക്ഷന്‍ സെന്‍ററും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നിരവധിപേരാണ് ഇവിടെ പുസ്തകങ്ങളുമായി എത്തുന്നത്. പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് സ്വരൂപിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ പഞ്ചായത്തിന് കീ‍ഴിലുള്ള 141 സ്കൂളുകള്‍ക്ക് പുസതകങ്ങള്‍ക്ക് പുറമെ ആയിരം രൂപയും നല്‍കും.

ലൈബ്രറിയുടെ നടത്തിപ്പും മറ്റും അതാത് സ്കൂളുകളും പി ടി എയും നോക്കണം.കുട്ടികള്‍ക്ക് വായിച്ച വളരാനുള്ള ഈ പദ്ദതി ജനങ്ങള്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുക‍ഴിഞ്ഞു.

ഇതേ രീതിയില്‍ പ്രളയസമയത്ത് കളക്ഷന്‍ സെന്‍റര്‍ തുറന്ന് 80 ലോഡ് അവശ്യവസ്തുക്കള്‍ ദുരിതമേഖലകളിലേക്ക് അയച്ചും ജില്ലാ പഞ്ചായത്ത് മാതൃകയായിരുന്നു .

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kairali News

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis