ബിജെപി സമ്മതിച്ചാല്‍ സഖ്യത്തിന് ഇനിയും തയ്യാറാണെന്ന് ശിവസേന

മഹാരാഷ്ട്ര രാഷ്‌ടീയത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലൂടെ കടന്നു പോകുന്ന ശിവസേന വീണ്ടും ബി ജെ പി ക്യാമ്ബിലേക്ക് തിരിഞ്ഞിരിക്കയാണ്.

ശരദ് പവാറും സോണിയ ഗാന്ധിയും കൈവിട്ട സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് മുന്‍പുള്ള ധാരണ പ്രകാരം സഖ്യത്തിന് തയ്യാറായി ശിവസേന കരു നീക്കങ്ങള്‍ നടത്തുന്നതെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

എന്നിരുന്നാലും മഹാരാഷ്ട്രയില്‍ എന്‍ സി പിയുടെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്ന ശുഭാപ്തിവിശ്വാസവും ശിവസേന കൈയ്യൊഴിഞ്ഞിട്ടില്ല.

ശരദ് പവാറിന്റെ പ്രതികരണം കാര്യമാക്കേണ്ടതില്ലെന്നും ഡിസംബര്‍ ആദ്യ വാരത്തോടെ മഹാരാഷ്ട്രയില്‍ കെട്ടുറപ്പുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നാണ് ശിവസേന എംപി സഞ്ജയ് റാവുത്ത് വ്യക്തമാക്കിയത്.
ശരദ് പവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കാന്‍ നൂറു ജന്മം ജനിക്കണമെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.

ബി ജെ പി വൃത്തങ്ങള്‍ ശരദ് പവാറുമായി നിരന്തരം വിലപേശല്‍ നടത്തുന്നുണ്ടെന്നും ശിവസേനയെ ഒഴിവാക്കിയുള്ള സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാണെന്നുമാണ് സേനയുടെ പ്രാദേശിക നേതാക്കള്‍ സംശയിക്കുന്നത്. എന്നാല്‍ ബി ജെ പി യുമായി യാതൊരു വിധ സഖ്യവും ഉണ്ടായിരിക്കില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിപദത്തിന്റെ കാര്യത്തില്‍ എന്‍ സി പി കോണ്‍ഗ്രസ്സ് സഖ്യവുമായും യാതൊരു വിട്ടുവീഴ്ചക്കും സേന തയ്യാറായിട്ടില്ല.

അഞ്ചു വര്‍ഷവും ശിവസേന തന്നെ മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യുമെന്നാണ് ശിവസേന അവകാശപ്പെടുന്നത്. ഈ നിബന്ധന പ്രകാരം ഇപ്പോഴും ബി ജെ പിയുമായി കൂട്ട് കൂടാന്‍ ശിവസേന തയ്യാറാണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വാര്‍ത്ത.

ശിവസേന ആരോടൊപ്പം സഖ്യം ചേരുമെന്നത് അവസാന റൗണ്ടില്‍ മാത്രമാണ് അറിയുവാന്‍ കഴിയുകയെന്നാണ് എല്ലാ കണക്കുകൂട്ടലുകളും ആസ്ഥാനത്തായ രാഷ്ട്രീയ നിരീക്ഷകരും പറയുന്നത് .

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kairali News

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis