സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ പ്രതിഷേധം; സ്പീക്കര്‍ ഇറങ്ങിപ്പോയി, സഭ സ്തംഭിച്ചു

നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ പ്രതിഷേധം. സഭ അലങ്കോലമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. സ്പീക്കര്‍ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയി.

അഞ്ച് എംഎല്‍എമാരാണ് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചത്. സഭയുടെ ചരിത്രത്തില്‍ അസാധാരമമായ സംഭവങ്ങളാണ് ഇന്ന് സഭയില്‍ നടന്നത്.

എംഎല്‍എയ്ക്ക് മര്‍ദ്ദനനേറ്റ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വിഷയത്തില്‍ മ്യൂസിയം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി അടിയന്തിര പ്രമേയത്തിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

ഇന്നലെ കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ പൊലീസിനെതിരെ കല്ലേറുള്‍പ്പെടെയുള്ള ആക്രമണമുണ്ടായി. അറസ്റ്റ് ചെയ്ത് നീക്കിയ ഷാഫി പറമ്ബില്‍ പക്ഷെ ആശുപത്രിയിലേക്ക് പോവാന്‍ കൂട്ടാക്കിയില്ലെന്നും.

സംഭവത്തില്‍ തെറ്റുണ്ടെങ്കില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇപി ജയരാജന്‍ സഭയെ അറിയിച്ചു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ അസാധാരണ പ്രതിഷേധങ്ങള്‍ നടന്നത്‌. എന്നാല്‍ സംഭവങ്ങളില്‍ സ്പീക്കറുമായി മുഖ്യമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തുന്നുണ്ട്

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kairali News

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis