മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത ക്ലൈമാക്സ് ; മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു

ഏറെ അഭ്യൂഹങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയില്‍ ബി ജെ പി -എന്‍ സി പി സഖ്യം അധികാരത്തില്‍ വന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയേയും അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ആഴ്ചകള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കാണ് തിരശീല വീണത്.

ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യനായി മാറാത്തയിലെ ശക്തനായ നേതാവ് ശരദ് പവാര്‍ ഉയര്‍ന്നിരിക്കയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ശിവസേന ഏറ്റു വാങ്ങിയിരിക്കുന്നത്.

അണികളെ കൂടെ നിര്‍ത്തുകയെന്നത് തന്നെയാകും വരും നാളുകളില്‍ ഉദ്ധവ് താക്കറെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനവും എന്‍സിപി, കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും എന്ന് തീരുമാനിച്ചതും ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാക്കുവാനും തീരുമാനമായതായിരുന്നു.

പുതിയ നീക്കങ്ങളില്‍ കോണ്‍ഗ്രസ് അമ്ബരന്നു. എന്‍സിപി ചര്‍ച്ചയില്‍നിന്ന് പിന്നോട്ട് പോയത് ചതിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

മുംബൈയില്‍ ഇന്നലെ ചേര്‍ന്ന ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് മഹാ വികാസ് അഘാഡി എന്ന പേരില്‍ സഖ്യം രൂപീകരിക്കാനും ശനിയാഴ്ച വീണ്ടും യോഗം ചേരാനും തീരുമാനിച്ചിരുന്നു. സഖ്യത്തിന്റെ പൊതുമിനിമം പരിപാടിക്ക് അന്തിമരൂപമായതായും അറിയിച്ചിരുന്നു.

ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനര്‍ത്താനുള്ള ഈ തീരുമാനങ്ങളാണ് ഇന്ന് അട്ടിമറിക്കപ്പെട്ടത്. ബിജെപി എന്‍സിപി സഖ്യസര്‍ക്കാരിനെ പ്രധാനമന്ത്രി മോദി അനുമോദിച്ചു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kairali News

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis