അല്‍സിസിയെ കളിയാക്കി സംഗീത വിഡിയോ:തടവില്‍ കഴിഞ്ഞ സിനിമ സംവിധായകന്‍ അന്തരിച്ചു

കൈറോ: ഈജിപ്​ത്​ പ്രസിഡന്‍റ്​ അബ്​ദുല്‍ ഫത്താഹ്​ അല്‍സിസിയെ പരിഹസിച്ച്‌​ സംഗീത വിഡിയോ നിര്‍മിച്ചതിന്​ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന സിനിമ സംവിധായകന്‍ ഷാദി ഹബാഹ്(24)​ അന്തരിച്ചു. കൈറോയിലെ തോറ ജയിലിലായിരുന്നു ഷാദിയെ പാര്‍പ്പിച്ചിരുന്നത്​. വിചാരണപോലുമില്ലാതെ രണ്ടുവര്‍ഷത്തിലേറെയായി ശിക്ഷയനുഭവിക്കുകയായിരുന്നു.

മരണകാരണം അറിവായിട്ടില്ല. കുറച്ചുദിവസമായി അദ്ദേഹത്തി​​െന്‍റ ആരോഗ്യനില മോശമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ജയിലിലേക്ക്​ തിരികെ കൊണ്ടുവന്ന ഉടന്‍ മരിക്കുകയായിരുന്നു-ഷാദിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട്​ പറഞ്ഞു. മരണത്തില്‍ ഈജിപ്​ഷ്യന്‍ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചിട്ടില്ല.
2018 മാര്‍ച്ചിലാണ്​ ഷാദിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Madhyamam

(Visited 11 times, 1 visits today)
The Logical News

FREE
VIEW
canlı bahis