കാണ്‍പൂരില്‍ 11പൊലീസുകാര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഡി.ഐ.ജി ഓഫിസിലെ പി.ആര്‍.ഒ ഉള്‍പ്പെടെ 11 പൊലീസുകാര്‍ക്ക്​ കൂടി കോവിഡ് വൈറസ് ബാധ​ സ്ഥിരീകരിച്ചു. ഇതോടെ കാണ്‍പൂരില്‍ കോവിഡ്​ ബാധിച്ച പൊലീസുകാരുടെ എണ്ണം 24ആയി.

കാണ്‍പൂര്‍ ജില്ലാ ചീഫ്​ മെഡിക്കല്‍ ഓഫീസര്‍ അശോക്​ ശുക്ലയാണ്​ ഇക്കാര്യമറിയിച്ചത്​. കോവിഡ്​ സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക്​ മാറ്റിയതായും അദ്ദേഹം അറിയിച്ചു. ജീവനക്കാരന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഡല്‍ഹി സി.ആര്‍.പിഎഫ്​ ആസ്ഥാനം സീല്‍ ചെയ്​തിരിക്കുകയാണ്​. അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 2644 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 83 പേര്‍ കൊവിഡിന് കീഴടങ്ങി.

39,980 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്.
ആകെ 1301 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ 10,633 പേര്‍ രോഗമുക്തരായി എന്ന് വ്യക്തമാക്കുന്നു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Malayalam Express Online

(Visited 8 times, 1 visits today)
The Logical News

FREE
VIEW
canlı bahis