കേരളത്തിന് ആശ്വസിക്കാം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചില്ല; 95 പേര്‍ ചികില്‍സയില്‍, നാല് പുതിയ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനം. കേരളത്തില്‍ ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Thejas News

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis