കോവിഡ്​ ബാധിതനായ കോഴിക്കോട്​ സ്വദേശി കുവൈത്തില്‍ മരിച്ചു

കുവൈത്ത്​ സിറ്റി: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട്​ മാങ്കാവ്​ സ്വദേശി വലിയ പറമ്ബത്ത്​ മാളിയേക്കല്‍ മഹ്​റൂഫ്​ (44) ആണ്​ മരിച്ചത്​. ഭാര്യയും രണ്ട്​ മക്കളുമടങ്ങുന്ന കുടുംബം കുവൈത്തിലുണ്ട്​. എ.ടി.സി കമ്ബനിയില്‍ ടെക്​നീഷ്യന്‍ ആയി ജോലി ചെയ്​തുവരികയായിരുന്നു.

ഒരാഴ്​ച മുമ്ബാണ്​ ശൈഖ്​ ജാബിര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്​. മംഗഫിലായിരുന്നു താമസം. ഭാര്യ: മഫീദ. മക്കള്‍: മനാല്‍, മന്‍ഹ. പിതാവ്​: മുഹമ്മദ്​ കോയ. മാതാവ്​: ഇമ്ബിച്ചി പാത്തുമ്മബി. സഹോദരങ്ങള്‍: സഹ്​റത്ത്​, ഷംസുദ്ദീന്‍, അസ്​ലം, അന്‍വര്‍, അക്​മല്‍, റിയാസ്​, ഫിന്‍സല്‍, സജിദ, ഹൈറുന്നിസ, സുഹ്​റാബി

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Madhyamam

(Visited 4 times, 1 visits today)
The Logical News

FREE
VIEW
canlı bahis