തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മൂ​ന്നു ദി​വ​സം സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച്‌ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍

ബം​ഗ​ളൂ​രു: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ്വ​ന്ത സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങാ​ന്‍ ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച്‌ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. മൂ​ന്നു ദി​വ​സ​ത്തേ​ക്ക് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര ചെ​യ്യാം. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഞാ​യ​റാ​ഴ്ച മു​ത​ല്‍ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും മ​റ്റു ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ക​ര്‍​ണാ​ട​ക​യി​ലെ സ്വ​ന്തം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാ​മെ​ന്ന് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.
തൊ​ഴി​ലാ​ളി​ക​ള്‍ സ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. അ​വ​ര്‍​ക്ക് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Deepika

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis