രണ്ടാം രക്ഷാപാക്കേജ്: കേന്ദ്രത്തിന്റെ കണ്ണില്‍ ₹3 ലക്ഷം കോടി ?

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാക്കുന്നത് ജി.ഡി.പിയുടെ 1.5 ശതമാനം മുതല്‍ രണ്ടു ശതമാനം വരെ മതിക്കുന്ന രണ്ടാം പാക്കേജെന്ന് സൂചന. ഏകദേശം മൂന്നുലക്ഷം കോടി രൂപ വരുമിത്. മാര്‍ച്ച്‌ 25ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത് ജി.ഡി.പിയുടെ 0.8 ശതമാനം മതിക്കുന്ന 1.7 ലക്ഷം കോടി രൂപയുടെ പാക്കേജാണ്.

നിര്‍ദ്ധനര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ധനസഹായവും സൗജന്യ ഭക്ഷ്യധാന്യ വിതരണവുമായിരുന്നു ഒന്നാംപാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങള്‍. എം.എസ്.എം.ഇ, കര്‍ഷകര്‍, സ്‌ത്രീകള്‍, തൊഴില്‍ നഷ്‌ടപ്പെട്ടവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവയ്ക്കായിരിക്കും രണ്ടാംപാക്കേജില്‍ മുന്‍ഗണനയെന്നാണ് സൂചന.
എം.എസ്.എം.ഇകള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പുതിയ വായ്‌പാ ഗ്യാരന്റി സ്‌കീം പ്രതീക്ഷിക്കാം. തൊഴിലുറപ്പ്, പി.എം-കിസാന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കും. കോര്‍പ്പറേറ്റ് കമ്ബനികളുടെ നികുതി ബാദ്ധ്യത കുറയ്ക്കുന്ന പ്രഖ്യാപനവുമുണ്ടായേക്കും.

കാത്തിരിപ്പ് നീളും

സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച വ്യോമയാനം, ഹോസ്‌പിറ്റാലിറ്രി, വാഹനം, റിയല്‍ എസ്‌റ്റേറ്ര്, ലോജിസ്‌റ്രിക്‌സ് മേഖലകള്‍ കാത്തിരിപ്പ് തുടരേണ്ടി വരും.

പാക്കേജ് മൂല്യം: ഇന്ത്യ

ഏറെ പിന്നില്‍

രക്ഷാപാക്കേജിന്റെ ഭാരം പരിശോധിച്ചാല്‍ ഇന്ത്യ ഏറെ പിന്നിലാണ്. ഇതിനകം ഇന്ത്യ പ്രഖ്യാപിച്ചത് ജി.ഡി.പിയുടെ 0.8 ശതമാനം വരുന്ന പാക്കേജാണ്. മറ്റു പ്രമുഖ രാജ്യങ്ങളുടെ കണക്ക് ഇങ്ങനെ:

  •  അമേരിക്ക : 11%
  •  ഓസ്‌ട്രേലിയ : 9.7%
  •  ബ്രസീല്‍ : 3.5%
  •  സ്‌പെയിന്‍ : 15%
  •  ജര്‍മ്മനി : 21%
  •  ബ്രിട്ടന്‍ : 15%
  •  ഫ്രാന്‍സ് : 11%
  •  ഇസ്രയേല്‍ : 6%
  •  മലേഷ്യ : 16%
  •  ജപ്പാന്‍ : 10%

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kerala Kaumudi

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis