രണ്ടു മക്കളെ ശ്വാസംമുട്ടിച്ച്‌ കൊന്ന് അമ്മ തൂങ്ങിമരിച്ചു; ഞെട്ടിവിറച്ച്‌ പാലക്കാട് മാത്തൂര്‍ ഗ്രാമം

പാലക്കാട്: മാത്തൂരില്‍ രണ്ട് മക്കളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പല്ലന്‍ ചാത്തനൂരില്‍ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരിയാണ് മക്കളെ കൊലപെടുത്തി തൂങ്ങിമരിച്ചത്.

ആറ് വയസുകാരന്‍ ആഗ്നേഷ്, അഞ്ചു വയസുകാരി ആഗ്നേയ എന്നിവരെയാണ് അമ്മയായ കൃഷ്ണകുമാരി കൊലപെടുത്തിയത്. രണ്ടുകുട്ടികളും വിഷം ഉള്ളില്‍ചെന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൃഷ്ണകുമാരിക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. യുവതിയുടെ ഭര്‍ത്താവും അമ്മയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല.

കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ മഹേഷ് ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

മുറിയില്‍ റൊട്ടി, ശീതളപാനിയകുപ്പി എന്നിവ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കുഴല്‍മന്ദം പൊലീസ് അന്വേഷണം തുടങ്ങി.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Sathyam Online

(Visited 16 times, 1 visits today)
The Logical News

FREE
VIEW
canlı bahis