രണ്ട് തവണ ധീരത മെഡല്‍; കേണല്‍ അശുതോഷി​െന്‍റ വീരമൃത്യു ലക്ഷ്യം കൈവരിച്ച ശേഷം

ശ്രീനഗര്‍: ജമ്മു – കശ്മീരിലെ ഹന്ദ്വാര ഏറ്റുമുട്ടലില്‍ കേണല്‍ അശുതോഷ് ശര്‍മ്മ വീരമൃത്യു വരിച്ചത് ലക്ഷ്യം കൈവരിച്ച ശേഷമാണെന്ന് സഹപ്രവര്‍ത്തകര്‍. രണ്ട് തവണ ധീരതയ്ക്കുള്ള മെഡല്‍ നേടിയുള്ള സൈനിക ഉദ്യോഗസ്ഥനാണ് അദ്ദേഹം.

കേണല്‍ അശുതോഷ് ശര്‍മ്മ

ലശ്കറെ ത്വയ്ബ കമാന്‍ഡര്‍ ഹൈദറിനെ പിടികൂടുകയോ വധിക്കുകയോ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരോട് പറയുമായിരുന്നു.
ഹന്ദ്വാര ഏറ്റുമുട്ടലില്‍ ഈ ലക്ഷ്യം സാധ്യമാക്കാന്‍ അദ്ദേഹത്തിനായി. ഇവിടെ കൊല്ലപ്പെട്ട രണ്ട് ഭീകരരില്‍ ഒരാള്‍ ഹൈദര്‍ ആണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.

21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫിസറായിരുന്നു കേണല്‍ അശുതോഷ് ശര്‍മ്മ. ഗാര്‍ഡ്സ് റെജിമെന്റിന്റെ ഭാഗമായ കേണല്‍ അശുതോഷ് വളരെക്കാലമായി കശ്മീര്‍ താഴ്വരയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കമാന്‍ഡിങ് ഓഫിസര്‍ എന്ന നിലയിലാണ് രണ്ട് തവണ ധീരതയ്ക്കുള്ള സൈനിക മെഡല്‍ സ്വന്തമാക്കിയത്.

വസ്ത്രത്തിനുള്ളില്‍ ഗ്രനേഡ് ഒളിപ്പിച്ചു കൊണ്ട് സൈനികര്‍ക്കുനേരെ പാഞ്ഞടുത്ത തീവ്രവാദിയെ വെടിവെച്ചിട്ടതിനാണ് രണ്ടാം തവണ അദ്ദേഹത്തിന് ധീരതയ്ക്കുള്ള ബഹുമതി ലഭിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ നിവാസിയായ അദ്ദേഹത്തിന് ഭാര്യയും 12 വയസ്സുള്ള മകളുമുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെടുന്ന ആദ്യത്തെ കമാന്‍ഡിങ് ഓഫീസറോ കേണല്‍ പദവിയിലുള്ള കരസേനയിലെ സൈനിക ഉദ്യോഗസ്ഥനോ ആണ് അശുതോഷെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്ബ് 2015 ജനുവരിയില്‍ കശ്മീര്‍ താഴ്വരയില്‍ നടന്ന ഓപ്പറേഷനില്‍ രാഷ്ട്രീയ റൈഫിള്‍സിലെ തന്നെ കേണല്‍ എം.എന്‍ റായ് വീരമൃത്യു വരിച്ചിരുന്നു. അതേ വര്‍ഷം നവംബറില്‍ കേണല്‍ സന്തോഷ് മഹാദിക്കും ജീവന്‍ നഷ്ടപ്പെട്ടു.

കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍ ചാഞ്ച്മുല്ല മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ കേണല്‍ അശുതോഷിന് പുറമേ മേജര്‍ അനൂജ് സൂദ്, നായിക് രാജേഷ്, ലാന്‍സ് നായിക് ദിനേഷ് എന്നീ സൈനികരും ജമ്മു – കശ്മീര്‍ പൊലീസിലെ എസ്.ഐ ഷക്കീല്‍ ഖാസിയുമാണ് വീരമൃത്യു വരിച്ചത്.

ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ എട്ടുമണിക്കൂറോളം നീണ്ടു. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരവാദികള്‍ കടക്കുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ജമ്മു -കശ്മീര്‍ പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

സുരക്ഷാസേന വീട്ടുകാരെ മോചിപ്പിക്കുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു.

അതിനിടെ, ഹന്ദ്വാരയിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഇവരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് മോദി ട്വീറ്ററിലൂടെ വ്യക്തമാക്കി.

‘അര്‍പ്പണബോധത്തോടെയാണ് ജവാന്‍മാര്‍ രാജ്യത്തെ സേവിച്ചത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ അവര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു’ -മോദി ട്വീറ്റ് ചെയ്തു.

വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സൈനിക മേധാവി വിപിന്‍ റാവത്ത് എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Madhyamam

(Visited 5 times, 1 visits today)
The Logical News

FREE
VIEW
canlı bahis