സ്വീഡനില്‍ രാഷ്ട്രീയാഭയം തേടിയ പാക് മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം നദിയില്‍ കണ്ടെത്തി; മരണപ്പെട്ടത് ബലൂചിസ്ഥാന്‍ ടൈംസ് ചീഫ് എഡിറ്റര്‍ സാജിദ് ഹുസൈന്‍

സ്റ്റോക്‌ഹോം: പാകിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ട് സ്വീഡനില്‍ രാഷ്ട്രീയാഭയം തേടിയ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ നദിയില്‍ നിന്ന് കണ്ടെടുത്തു.

ബലൂചിസ്ഥാന്‍ ടൈംസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ചീഫ് എഡിറ്ററായ സാജിദ് ഹുസൈന്റെ മൃതദേഹമാണ് സ്റ്റോക്‌ഹോമിന് സമീപമുള്ള അപ്‌സലയില്‍ ഫൈറിസ് നദിയില്‍ നിന്ന് ലഭിച്ചത്.

കഴിഞ്ഞ മാര്‍ച്ച്‌ മാസം മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയിട്ട് ഒരാഴ്ചയോളമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അപകടമോ ആത്മഹത്യയോ ആകാമെന്നാണ് പൊലീസ് പറയുന്നത്.

മയക്കുമരുന്ന്, ഭീകരവാദം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയ്‌ക്കെതിരെ നിരന്തര ശബ്ദമുയര്‍ത്തിയിരുന്ന സാജിദിന് വധഭീഷണികളെ തുടര്‍ന്നാണ് പാകിസ്ഥാന്‍ വിടേണ്ടി വന്നത്.
2017ല്‍ സ്വീഡനിലെത്തിയ ഇദ്ദേഹത്തിന് 2019ല്‍ രാഷ്ട്രീയാഭയം നല്‍കുകയായിരുന്നു.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Sathyam Online

(Visited 4 times, 1 visits today)
The Logical News

FREE
VIEW
canlı bahis